വിക്രവും ധ്രുവും അഭിനയിക്കുന്ന പുതിയ ചിത്രം 2021 ഫെബ്രുവരിയില്‍ ആരംഭിക്കുമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ‘ചിയാന്‍ 60’ എന്ന താല്‍കാലിക പേരില്‍ ആണ് ഇപ്പോള്‍ ചിത്രം അറിയപ്പെടുന്നത്.
ചലച്ചിത്രമേഖലയിലെ വൈവിധ്യമാര്‍ന്ന അഭിനേതാക്കളില്‍ ഒരാളായ വിക്രം അടുത്തിടെ സംവിധായകന്‍ അജയ് ജ്ഞാനമുതുവിനൊപ്പം ‘കോബ്ര’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചു.ജനുവരിയില്‍ ചിത്രം അവസാനിപ്പിച്ച് ഫെബ്രുവരിയില്‍ ‘ചിയാന്‍ 60’ ഷൂട്ടിംഗിലേക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.വിക്രം ആദ്യമായി മകന്‍ ധ്രുവുമായി സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്നു, ആക്ഷന്‍ ചിത്രത്തിന്‍റെ പ്രതീക്ഷകള്‍ വളരെ കൂടുതലാണ്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കും.



