വിംബിള്‍ഡണ്‍ ടൂര്‍ണമെന്റില്‍ നിന്ന് നിലവിലെ വനിതാ ചാമ്ബ്യന്‍ റൊമാനിയയുടെ സിമോണ ഹാലെപ് പിന്മാറി. പരിക്കുമൂലമാണ് താരത്തിന്റെ പിന്മാറ്റം.
കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ചയാണ് വിംബിള്‍ഡണ്‍ മത്സരങ്ങള്‍ പുനരാരംഭിക്കുക. ലോക മൂന്നാം നമ്ബര്‍ താരമായ ഹാലെപ്പിന് പരിക്കിനെത്തുടര്‍ന്ന് നേരത്തെ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റും നഷ്ടമായിരുന്നു. സിമോണയെ കൂടാതെ വനിതാ വിഭാഗത്തില്‍ നവോമി ഒസാക്കയും പുരുഷവിഭാഗത്തില്‍ റാഫേല്‍ നദാലും ഡൊമിനിക് തീമും തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ നേരത്തെ തന്നെ ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയിരുന്നു. എന്നാല്‍ നൊവാക് ജോക്കോവിച്ച്, റോജര്‍ ഫെഡറര്‍, സെറീന വില്യംസ് തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ വിംബിള്‍ഡണില്‍ പങ്കെടുക്കും.



