വാഷിംഗ്ടൺ: വാൾമാർട്ട് സൂപ്പർ മാർക്കറ്റിലെ വെടിവെപ്പിൽ 23 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് തുടർച്ചയായി 90 ജീവപര്യന്തം ശിക്ഷ. 2019ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
പ്രതി നടത്തിയ വെടിവെപ്പിൽ 23 പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വാൾമാർട്ടിന്റെ ടെക്സസിലെ ഔട്ട്ലെറ്റിലാണ് വെടിവയ്പ്പുണ്ടായത്.
വംശീയവാദിയായ പാട്രിക് ക്രുസിസാണ് കേസിലെ പ്രതി. ലാറ്റിനോകളെ ലക്ഷ്യമിട്ടാണ് പ്രതി വെടിവയ്പ്പ് നടത്തിയത്.
തടവ് ശിക്ഷക്കിടയിൽ ഇയാൾക്ക് പരോൾ ലഭിക്കില്ല. വധശിക്ഷ ലഭിക്കാവുന്ന മറ്റൊരു കേസിൽ ടെക്സസ് കോടതിയിൽ ഇയാൾക്കെതിരേ വിചാരണ നടക്കുകയാണ്.
വിധ്വേഷ കുറ്റം ചെയ്തതിന് 45 ജീവപര്യന്തവും ആയുധ ഉപയോഗിച്ച് അക്രമം നടത്തിയതിന് 45 ജീവപര്യന്തവുമാണ് ഇയാൾക്ക് ശിക്ഷയായി കോടതി നൽകിയത്.
ആധുനിക യുഎസ് ചരിത്രത്തിൽ ലാറ്റിനോകൾക്കെതിരേ നടന്ന ഏറ്റവും മാരകമായ ആക്രമണങ്ങളിൽ ഒന്നായിരുന്നു ഇത്.