കൊറോണവൈറസ് മനുഷ്യരുടെ കൂടെ എല്ലായ്‌പ്പോഴും ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് യുകെയിലെ ശാസ്ത്രജ്ഞന്‍. ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ കൊറോണവൈറസ് മനുഷ്യരുടെ ഒപ്പം എന്നും ഉണ്ടാകുമെന്നാണ് മുതിര്‍ന്ന യുകെ ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തല്‍. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ കുത്തിവെയ്പ്പുകള്‍ ആവശ്യമായി വരുമെന്ന് ശാസ്ത്രജ്ഞന്‍ പറഞ്ഞു.

കൊറോണയെ ഭൂമുഖത്ത് നിന്ന് പെട്ടെന്ന് തുടച്ചുനീക്കാന്‍ കഴിയില്ല. കൃത്യമായ ഇടവേളകളില്‍ വാക്‌സിനേഷന്‍ നടത്തിയാല്‍ മാത്രമേ ഇതിനെ തടയാന്‍ സാധിക്കുകയുള്ളൂവെന്ന് സര്‍ മാര്‍ക് വാല്‍പേര്‍ട്ട് പറഞ്ഞു. എലിപ്പനി പോലുള്ള രോഗങ്ങള്‍ക്ക് ചികിത്സിക്കുന്ന പോലെ കൃത്യമായ ഇടവേളകളില്‍ പ്രതിരോധ കുത്തിവെയ്പ്പ് അത്യാവശ്യമാണ്. പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിന് ആഗോള വാക്‌സിനേഷന്‍ ആവശ്യമാണ്. പക്ഷേ, വാക്‌സിനേഷന്‍ കൊണ്ടു മാത്രം ഇല്ലാതാകുന്ന ഒരു രോഗമല്ല കൊറോണവൈറസെന്ന് അദ്ദേഹം പറഞ്ഞു.

യുകെ സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേശക സമിതിയായ സയന്റിഫിക് അഡ്‌വൈസറി ഗ്രൂപ്പ് ഫോര്‍ എമര്‍ജന്‍സീസ് അംഗമായ സര്‍ മാര്‍ക് വാല്‍പോര്‍ട്ട് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബിബിസിയുടെ റേഡിയോ 4 നോട് സംസാരിക്കുമ്ബോഴാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ കൊറോണവൈറസ് മനുഷ്യരുടെ ഒപ്പം എന്നും ഉണ്ടാകുമെന്നാണ് മുതിര്‍ന്ന യുകെ ശാസ്ത്രജ്ഞന്‍ വെളിപ്പെടുത്തിയത്. 8 ലക്ഷം പേരാണ് ഇതുവരെ കൊറോണ വൈറസ് മൂലം ലോകമാകെ മരിച്ചത്. 2.3 കോടി ആളുകളാണ് ഇതുവരെ രോഗബാധിതരായിട്ടുള്ളത്.