വാംകോ ചുഴലിക്കാറ്റ് ദുരിതം വിതച്ച ഫിലിപ്പീന്‍സിലേക്ക് ഖത്തര്‍ അടിയന്തര സഹായം എത്തിച്ചു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന് ഖത്തര്‍ ഡെവലപ്മെന്റ് ഫണ്ടുമായിസഹകരിച്ച് അമീരി വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് സഹായമെത്തിച്ചത്.
ടെന്റ് പോലെയുള്ള ക്യാമ്ബിങ് സംവിധാനങ്ങള്‍, ശുദ്ധജലം, സാനിറ്റേഷന്‍ സംവിധാനം, ഇലക്ട്രിക് ജനറേറ്ററുകള്‍, റെസ്ക്യൂ ബോട്ടുകള്‍ എന്നിവക്ക് പുറമെ, 40 ടണ്‍ ഭക്ഷ്യ-ഭക്ഷ്യേതര ഉല്പന്നങ്ങളും സഹായത്തില്‍ ഉള്‍പ്പെടും.
അതേസമയം, ചുഴലിക്കാറ്റ് ദുരിതം വിതച്ച ഫിലിപ്പീന്‍സിലേക്ക് സഹായമെത്തിക്കുന്നതിന് ഖത്തര്‍ ചാരിറ്റിയും ഖത്തര്‍ റെഡ്ക്രസന്റും പ്രത്യേക സഹായ പദ്ധതി ഉടന്‍ നടപ്പാക്കും. ഫിലിപ്പീന്‍സിലെ റെഡ്േക്രാസ് സൊസൈറ്റിയുമായി സഹകരിച്ച് ദുരിതബാധിതര്‍ക്ക് അടിയന്തര സഹായമെത്തിക്കുകയാണ് ലക്ഷ്യമിടുന്നത്.