മുംബൈ: മതവികാരം വ്രണപ്പെടുത്തുക, സാമുദായിക െഎക്യം തകര്‍ക്കുക എന്നീ കേസുകളിലെ ചോദ്യംചെയ്യലിനായി റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി എന്‍.എം ജോഷി മാര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തി. ബുധനാഴ്ച സ്റ്റേഷനില്‍ ഹാജരാകാനായി ബോംെബ ഹൈകോടതിയിലെ ജസ്റ്റിസുമാരായ ഉജ്ജ്വല്‍ ഭുയാന്‍, റിയാസ് ചഗ്ള എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടിരുന്നു. കേസിനുപിന്നില്‍ കോണ്‍ഗ്രസാണെന്നും സത്യം തെന്റ ഭാഗത്താണെന്നും കേസില്‍ വിജയിക്കുമെന്നും അര്‍ണബ് പ്രതികരിച്ചു.
വര്‍ഗീയ പരാമര്‍ശം; ചോദ്യം ചെയ്യലിനായി അര്‍ണബ് ഗോസ്വാമി പൊലീസ് സ്റ്റേഷനിെലത്തി
