വര്‍ക്കലയില്‍ വിദേശവനിതകളെ ആക്രമിച്ച സംഭവത്തില്‍ യുവാവ് പിടിയിലായി. വര്‍ക്കല ബീച്ചിലാണ് വിദേശവനിതകള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടന്നത് . യുകെ ,ഫ്രാന്‍സ് സ്വദേശികളായ വനിതകളെ മദ്യപസംഘം കടന്നാക്രമിച്ച്‌ നഗ്നതാപ്രദര്‍ശനം നടത്തിയെന്നാണ് പരാതി.

ഇടവ സ്വദേശി മഹേഷിനെയാണ് വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. രാത്രി എട്ടുമണിയോടെ പാപനാശം ബീച്ചില്‍ നടക്കാനിറങ്ങിയ യുകെ, ഫ്രാന്‍സ് സ്വദേശികളായ വനിതകള്‍ക്ക് നേരെയാണ് അതിക്രമമുണ്ടായത്. കഴിഞ്ഞ നാല് മാസമായി യുവതികള്‍ വര്‍ക്കലയിലെ ഹോംസ്റ്റേയില്‍ താമസിച്ചുവരികയാണ്.