മലയാള നടന്‍ ടൊവിനൊ തോമസിന് ചിത്രീകരണത്തിനിടെ പരുക്കേറ്റിരുന്നു. കള എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു പരുക്കേറ്റത്. വലിയൊരു ആശങ്കയോടെയാണ് ടൊവിനൊയ്‍ക്ക് പരുക്കേറ്റ വാര്‍ത്ത കേട്ടത്. ആന്തരിക അവയവത്തിന്റെ ഒരു വശത്ത് ബ്ലീഡിങ് കാണപ്പെട്ടിരുന്നു. ആശുപത്രിയില്‍ ചികിത്സയിലാണ് ടൊവിനോ ഇപ്പോള്‍ ഉള്ളത്. നിലവില്‍ ഉള്ള ബ്ലീഡിങ് വലിയ പ്രശ്‍നം ഉള്ളത് അല്ല എന്ന് ആണ് ഡോക്ടര്‍ മാരുടെ നിഗമനം അതിനാല്‍ കാര്യമായ പ്രശ്‍നങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നാണ് മൂന്ന് വര്‍ഷം ടൊവിനൊയുടെ പേഴ്‍സണല്‍ ട്രെയിനറായിരുന്ന ഷൈജന്‍ അഗസ്റ്റിന്‍ പറയുന്നത്.
കള ഷൂട്ടിങ് സമയത്തു ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്യുന്നതിനിടയില്‍ വയറില്‍ കിട്ടിയ മര്‍ദ്ദനം ഷൂട്ടിങ് ഇടയില്‍ കാര്യമായി എടുത്തിരുന്നില്ല. കാരണം അന്നേരം അങ്ങനെ പറയത്തക്ക പ്രശ്‍നം ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് ആണ് വയര്‍ വേദന അനുഭവപ്പെടുന്നതും തുടര്‍ന്ന് ഹോസ്‍പിറ്റലില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആന്തരിക അവയവത്തിന്റ ഒരു വശത്തു ബ്ലീഡിങ് കാണപ്പെടുകയും ഉണ്ടായി. സാധാരണഗതിയില്‍ ഇന്റെര്‍ണല്‍ ഓര്‍ഗന്‍സ് സംബദ്ധമായ പ്രശനങ്ങള്‍ക്ക് നല്ല രീതിയില്‍ ഒബ്‌സര്‍വേഷന്‍ വേണം എന്നതിനാലും പരിപൂര്‍ണ്ണ വിശ്രമം അത്യാവശ്യം ആയതിനാലും മൂന്ന് ദിവസം നിരീക്ഷണത്തില്‍ ആയിരിക്കും. നിലവില്‍ ഉള്ള ബ്ലീഡിങ് വലിയ പ്രശ്‍നം ഉള്ളത് അല്ല എന്ന് ആണ് ഡോക്ടര്‍മാരുടെ നിഗമനം അതിനാല്‍ കാര്യമായ പ്രശനങ്ങള്‍ ഒന്നും തന്നെ ഇല്ല. എത്രയും പെട്ടെന്ന് തിരിച്ചു വരും. എല്ലാവരും പ്രാര്‍ത്ഥിക്കുകയെന്നും ഷൈജന്‍ അഗസ്റ്റിന്‍ പറയുന്നു.
പിറവത്തെ സെറ്റില്‍ വച്ചാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്. സംഘട്ടനരംഗങ്ങളാണ് കഴിഞ്ഞ കുറച്ചുദിവസമായി ചിത്രീകരിച്ചു കൊണ്ടിരുന്നത്. അവിടെ വച്ച് വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമെന്നാണ് സൂചന. കഴിഞ്ഞ ദിവസം രാവിലെയോടെ കടുത്ത വയറുവേദന അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്