സംസ്ഥാനത്ത് രണ്ട് കോവിഡ് മരണങ്ങള് കൂടി. കണ്ണൂരും വയനാടും ആണ് മരണങ്ങള് ഉണ്ടായത്.
വാളാട് സ്വദേശി പടയന്‍ വീട്ടില്‍ ആലി ആണ് വയനാട്ടില്‍ മരിച്ചത്. 73 വയസ്സായിരുന്നു. കഴിഞ്ഞ ജൂലൈ 28നാണ് ഇദ്ദേഹത്തെ കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ മരണം സംഭവിച്ചു. അര്‍ബുദ രോഗ ബാധിതനായിരുന്നു.
കെ.കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണനാണ് കണ്ണൂരില്‍ മരിച്ചത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കെ.കണ്ണപുരത്തെ പൊതു ശ്മശാനത്തില്‍ സംസ്കരിച്ചു.
ഇന്നലെ രാത്രിയും ഒരു കോവിഡ് മരണം ഉണ്ടായി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഫാത്തിമ ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു.



