കല്‍പ്പറ്റ: ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദില്‍ നിന്ന് ജില്ലയിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന നൂല്‍പ്പുഴ സ്വദേശിയായ 41 കാരനും 12 ന് ദുബൈയില്‍ നിന്ന് ജില്ലയിലെത്തിയ മേപ്പാടി സ്വദേശിയായ 36 കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്.

നിലവില്‍ രോഗം സ്ഥിരീകരിച്ച്‌ 29 പേര്‍ ജില്ലാ ആശുപത്രിയിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലുണ്ട്.
ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്ക് അയച്ച 2884 സാമ്ബിളുകളില്‍ 2501 ആളുകളുടെ ഫലം ലഭിച്ചതില്‍ 2448 നെഗറ്റീവും 53 പോസിറ്റീവുമാണ്. 431 സാമ്ബിളുകളുടെ ഫലം ലഭിച്ചിട്ടില്ല. സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്ന് ആകെ 4255 സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 3660 ല്‍ 3635 നെഗറ്റീവും 25 പോസിറ്റീവുമാണ് .

ഇന്നലെ നിരീക്ഷണത്തിലായത് 244 പേര്‍

ജില്ലയില്‍ 3631 പേര്‍ നിരീക്ഷണത്തില്‍

33 പേര്‍ ജില്ലാ ആശുപത്രിയിലും

1599 വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും

198 പേര്‍ ഇന്നലെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി