വയനാട് സുല്‍ത്താന്‍ ബത്തേരിക്കടുത്ത് മൂലങ്കാവില്‍ സ്വകാര്യ കൃഷിയിടത്തിലൊരുക്കിയ കെണിയില്‍ പുലി വീണ സംഭവത്തില്‍ സ്ഥലമുടമയെ അറസ്റ്റ് ചെയ്തു. വനം വന്യജീവി നിയമ പ്രകാരം ഏലിയാസ് എന്നയാള്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു.
ഏലിയാസിന്റെ സ്വകാര്യ കൃഷിയിടത്തില്‍ കാട്ടുപന്നിക്കായി ഒരുക്കിയ കെണിയിലാണ് പുലി വീണതെന്നാണ് സംശയിക്കുന്നത്. രാവിലെയായിരുന്നു സംഭവം.വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയെ കെണിയില്‍ നിന്നും മോചിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പുലി കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു.
ഏറെ ബുദ്ധിമുട്ടിയാണ് മയക്കുവെടി വെച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയ വീണ്ടും പിടികൂടിയത്. മൃഗത്തിന് വേണ്ട ചികിത്സ നല്‍കിയ ശേഷം ഉള്‍ക്കാട്ടില്‍ സുരക്ഷിതമായി തുറന്നു വിടാനാണ് തീരുമാനം. ഇതിന് പിന്നാലെയാണ് ഏലിയാസിനെ അറസ്റ്റ് ചെയ്തത്.



