വന്ദേ ഭാരത് മിഷന്‍ മൂന്നാം ഘട്ടത്തില്‍ ഗള്‍ഫ്, ഓസ്ട്രേലിയ, യൂറോപ്പ് മേഖലകളില്‍നിന്ന് കൂടുതല്‍ വിമാനങ്ങള്‍ കൊച്ചിയിലെത്തും.14 പ്രത്യേക വിമാനങ്ങളാണ് കൊച്ചിയിലേക്ക് ചാര്‍ട്ടര്‍ ചെയ്തിരിക്കുന്നത് ജൂണ്‍ മാസം ഒന്‍പതാം തിയ്യതി മുതല്‍ 21 വരെ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 15 വിമാനങ്ങള്‍ ദുബായി ല്‍ നിന്ന് കൊച്ചിയിലേക്ക് വരും
അബുദാബി, സലാല, ദോഹ, കുവൈത്ത്, ദുബായ്, മസ്‌കറ്റ് എന്നിവിടങ്ങളില്‍നിന്നാണിത്. 11, 13, 20 തീയതികളില്‍ സിങ്കപ്പൂരില്‍നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളെത്തും. 23-നാണ് സിഡ്നിയില്‍നിന്ന് ഡല്‍ഹി വഴിയും 29-ന് വിയറ്റ്നാം സര്‍വീസുമുണ്ടാകും.