മസ്കത്ത് ;കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രവാസികളെ നാട്ടിലെത്തിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ വന്ദേഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടത്തില്‍ ഒമാനില്‍ നിന്ന് ഇന്നലെ 2 വിമാനങ്ങള്‍ കേരളത്തിലേക്കു പുറപ്പെട്ടു.
ഐഎക്സ് 1350 മസ്കത്ത്-കോഴിക്കോട്, ഐഎക്സ് 1446 സലാല-കൊച്ചി വിമാനങ്ങളില്‍ 375ഓളം പേരാണ് പുറപ്പെട്ടത്. എംബസി ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.ഇന്നു ഡല്‍ഹിയിലേക്കും നാളെ തിരുവനന്തപുരത്തേക്കുമാണ് സര്‍വീസ്. നാലാം ഘട്ടത്തില്‍ 14 സര്‍വീസുകളാണ് ഉണ്ടാകുക. കേരളത്തിലേക്ക് 8 വിമാനങ്ങള്‍.



