തിരുവനന്തപുരം : വിഴിഞ്ഞത്ത് പോലീസ് ഉദ്യോഗസ്ഥയെ മര്‍ദ്ദിച്ചു . വിഴിഞ്ഞം പോലീസ് സ്‌റ്റേഷനിലെ വനിതാ പോലീസുകാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ പോലീസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കല്ലുവെട്ടാംകുഴി ക്രൈസ്റ്റ് കോളേജിന് മുന്‍പില്‍ വെച്ച്‌ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഇരു ചക്രവാഹനത്തില്‍ പോകുകയായിരുന്നു പോലീസുകാരിയെ ഓട്ടോറിക്ഷയില്‍ പിന്തുടര്‍ന്ന് എത്തിയ രണ്ട് അംഗ സംഘം മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേരെ കോവളം പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.