കോഴിക്കോട് : വടക്കൻ കേരളത്തിൽ 2022 പേർക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ മാത്രം 1200 ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആരോഗ്യപ്രവർത്തകരിൽ രോഗബാധയുണ്ടാകുന്നതും മലബാറിൽ ആശങ്കക്ക് കാരണമാകുന്നു.

കോഴിക്കോട് 1219 പേർക്കും കണ്ണൂർ 413 കാസർകോട് 242 വയനാട് 148 പേർക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ കോഴിക്കോട് 1128 കണ്ണൂർ 270 കാസർകോട് 222 വയനാട് 141 പേരും രോഗബാധിതരായി. ആകെ 1761 പേർക്കാണ് നാലു ജില്ലകളിലായി സമ്പർക്കത്തിലൂടെ മാത്രം രോഗം സ്ഥിരീകരിച്ചത്.

2022 പേർക്ക് കൊറോണ പോസിറ്റീവായപ്പോൾ 1902 പേരാണ് രോഗമുക്തി നേടിയത്. രോഗം ബാധിച്ച 47 ആരോഗ്യ പ്രവർത്തകരിൽ 24 പേരും കണ്ണൂർ ജില്ലയിലാണ്. കോഴിക്കോട് ജില്ലയിലെ 76 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. കോർപ്പറേഷൻ പരിധിയിൽ രോഗ വ്യാപനം തുടരുകയാണ്. 364 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്.