കോഴിക്കോട്: നഗരത്തിലെ ലോഡ്ജിെന്റ ബാല്‍ക്കണിയില്‍നിന്ന് വീണ് മധ്യവയസ്കന് മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ചക്കിട്ടപാറ സ്വദേശി ദേവസ്യയുടെ മകന് ജിജോ വര്‍ഗീസ് (46) മരിച്ച സംഭവത്തിലാണ് കസബ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. തിങ്കളാഴ്ച രാത്രി പത്തോടെയാണ് സംഭവം. കോട്ടപ്പറമ്ബ് ആശുപത്രിക്ക് എതിര്‍ഭാഗത്തുള്ള ലോഡ്ജിെന്റ രണ്ടാമത്തെ നിലയിലെ ബാല്‍ക്കണിയില്‍ നിന്നാണ് ജിജോ താഴേക്ക് വീണത്.
ഇദ്ദേഹത്തിനൊപ്പം താഴേക്ക് വീണ മീഞ്ചന്ത സ്വദേശി സുേരഷ് (40) കൈയും കാലും പൊട്ടിയതിെന തുടര്‍ന്ന് മെഡിക്കല്‍ േകാളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.സുഹൃത്തുക്കളായ ജിജോ, സുരേഷ്, സൂരജ് എന്നിവര്‍ ലോഡ്ജില്‍ മുറിയെടുത്ത് മദ്യപിക്കുകയും മദ്യലഹരിയില്‍ ജിജോയും സുരേഷും ബാല്‍ക്കണിയിലേക്ക് വന്നപ്പോള്‍ വെള്ളത്തില്‍ ചവിട്ടി സുരേഷ് കാല് വഴുതി തെന്നിപ്പോവുകയുമായിരുന്നു.
വീഴുമ്പോള്‍ ഇദ്ദേഹം സുരേഷിെന്റ കൈക്ക് പിടിക്കുകയും രണ്ടുപേരും നിലത്തേക്ക് വീഴുകയുമായിരുന്നുവെന്ന് കസബ എസ്.െഎ വി. സിജിത്ത് പറഞ്ഞു. ഗുരുതര പരിക്കേറ്റ ജിജോയെ സൂരജ് ഉള്‍പ്പെടെയുള്ളവരാണ് പെെട്ടന്ന് ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.



