ലോകത്തിലെ ആദ്യത്തെ ഗ്രീന്‍ മോസ്‌ക് ദുബായില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു.ഒരേ സമയം 600 പേരെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുന്ന ഹത്തയിലെ ഈ പള്ളി ദുബൈ ഇലക്‌ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയാണ് ഉദ്ഘാടനം ചെയ്തത്. 1,050 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മ്മിച്ച പള്ളിയില്‍ 25 മീറ്റര്‍ ഉയരമുള്ള മിനാരം, കാര്‍, മോട്ടോര്‍ സൈക്കിള്‍ പാര്‍ക്കിംഗ്, ഗ്രീന്‍ ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
ഏകദേശം 26.5 ശതമാനം ഊര്‍ജ്ജവും 55 ശതമാനം ജലവും ഗ്രീന്‍ മോസ്‌ക് മുഖേന സംരക്ഷിക്കാന്‍ സാധിക്കും. ജലസേചനത്തിനും ശുചീകരണത്തിനായും ജല ശുദ്ധീകരണ യൂണിറ്റും സോളാര്‍ ഫോട്ടോവോള്‍ട്ടെയ്ക്ക് പാനലുകളും പള്ളിയില്‍ സ്ഥാപിച്ചിട്ടുണ്ട്.



