സാവോപോളോ: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനും കൊളംബി യയ്ക്കും ഗംഭീര ജയം. ബ്രസീൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ബൊളീവിയയെ തകർത്തുവിട്ടപ്പോൾ കൊളംബിയ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വെനേസ്വേലയേയും തകർത്തു. ഇന്നലെ നടന്ന മറ്റ് മത്സരങ്ങളിൽ അർജ്ജൻനീനയ്ക്ക് പുറകേ ഉറുഗ്വേ 2-1ന് ചിലിയെ തോൽപ്പിച്ചപ്പോൾ പെറു പരാഗ്വയെ 2-2ന് സമനിലയിൽ തളച്ചു.
ബ്രസീൽ-ബൊളീവിയാ മത്സരത്തിൽ ഇരുപകുതികളിലുമായിട്ടാണ് മഞ്ഞപ്പട ഗോളുകൾ നേടിയത്. റോബർട്ടോ ഫെർമിനോയുടെ ഇരട്ടഗോളുകളാണ് ബ്രസീലിന് ഗോൾ നേട്ടം ഉണ്ടാക്കിയത്. ഇതിൽ ഒരു ഗോൾ ബൊളീവിയയുടെ വക സെൽഫ് ഗോളായിരുന്നു. മാർക്വിനോസ് 16-ാം മിനിറ്റിലും ഫെർമിനോ 30-ാം മിനിറ്റിലും നേടിയ ഗോളുകളിൽ ആദ്യ പകുതിയിൽ ബ്രസീൽ 2-0ന് മുന്നിലെത്തി. രണ്ടാം പകുതിയിൽ 49-ാം മിനിറ്റിൽ തന്റെ രണ്ടാം ഗോൾ നേടിയ ഫെർമിനോക്ക് ശേഷം 66-ാം മിനിറ്റിൽ ബൊളീവിയയുടെ ജോസ് കരാസ്കോയുടെ സെൽഫ് ഗോളും ബ്രസീലിന് മുതൽക്കൂട്ടായി. 73-ാം ഫിലിപ്പേ കുഡീന്യോയുടെ വകയായിരുന്നു ബ്രസീലിന്റെ അഞ്ചാമത്തെ ഗോൾ.
രണ്ടാം മത്സരത്തിൽ കൊളംബിയ 3-0നാണ് വെനസ്വേലയെ തോൽപ്പിച്ചത്. ലൂയിസ് ഫ്രൂട്ടോയുടെ ഇരട്ടഗോളുകളാണ് കളിയിലെ സവിശേഷത. ദുവാൻ സാപാറ്റ 16-ാം മിനിറ്റിൽ ടീമിനായി ആദ്യ ഗോൾ നേടി. തുടർന്ന് 26-ാം മിനിറ്റിലും 48-ാം മിനിറ്റിലും ലൂയിസ് ഫ്രൂട്ടോ ഇരട്ടഗോളുകളിലൂടെ കൊളംബിയയ്ക്ക് മികച്ച ജയം സമ്മാനിച്ചു.