ലീഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് കുറ്റൻ സ്കോറിലേക്ക്. വിക്കറ്റ് നഷ്ടമില്ലാതെ 120 റണ്‍സെന്ന ശക്തമായ നിലയിലാണ് ഇംഗ്ലണ്ട്.ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 78 റണ്‍സിന് ഓള്‍ ഔട്ടാക്കുകയായിരുന്നു. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിന് മറുപടിയായി ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 120 റണ്‍സെന്ന ശക്തമായ നിലയിലാണ്.

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മുട്ടിടിച്ച പിച്ചില്‍ ഇംഗ്ലീഷ് ഓപ്പണര്‍മാരായ റോറി ബേണ്‍സും ഹസീബ് ഹമീദും അനായാസം തുടങ്ങി. തുടക്കത്തില്‍ വിക്കറ്റ് വീഴത്താനാവാഞ്ഞതോടെ ഇന്ത്യയുടെ പിടി അയഞ്ഞു. പരമ്പരയില്‍ ആദ്യമായി ഇംഗ്ലണ്ട് ഓപ്പണിംഗ് സഖ്യം സെഞ്ചുറി പിന്നിട്ടതോടെ ഇന്ത്യ ബാക്ക് ഫൂട്ടിലായി.