ഡാലസ്∙ ഒക്ടോബർ 1, 2, 3 തീയതികളിൽ ഷിക്കാഗോ സുഗതകുമാരി നഗറിൽ നടക്കുന്ന ലാനയുടെ (Literary Association of North America) നാഷണൽ കോൺഫറൻസിന്റെ റജിസ്ട്രേഷൻ ഉദ്ഘാടനം കേരള ലിറ്റററി സൊസൈറ്റി ഡാലസിന്റെ കോട്ടേജ് മീറ്റിങ്ങിൽ ഓഗസ്റ്റ് ഒന്നിനു വൈകിട്ട് 5നു നടന്നു.
കെഎൽഎസ് വൈസ് പ്രസിഡന്റ് അനുപാ സാമിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെഎൽഎസ് ജോയിന്റ് സെക്രട്ടറി സാമുവൽ യോഹന്നാൻ ഏവർക്കും സ്വാഗതം പറഞ്ഞു. തുടർന്ന് ലാന പ്രസിഡന്റ് ജോസൻ ജോർജ് ആദ്യ റജിസ്ട്രേഷൻ ഫോം ഡോ: എം. വി പിള്ളയ്ക്ക് നൽകി റജിസ്റ്റ്രേഷൻ ഉദ്ഘാടനം നിർവഹിച്ചു.
കേരള ലിറ്റററി സൊസൈറ്റിയുടെ പ്രവർത്തനങ്ങളും ലാനയുടെ സാഹിത്യപ്രവർത്തക സംഭാവനകളും എന്നും ശ്ലാഘനീയമാണെന്ന് ഡോക്ടർ എംവി പിള്ള പറഞ്ഞു. ഈ സാഹിത്യ സംഘടനകളുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കഴിയുന്നതു ഏറെ സന്തോഷം നൽകുന്നതാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
നാഷണൽ കോൺഫറൻസിനു കേരള ലിറ്റററി സൊസൈറ്റി നിന്നും ലഭിച്ചു കൊണ്ടിരിക്കുന്ന എല്ലാ പിന്തുണയ്ക്കും ലാനാ പ്രസിഡന്റ് ജോസൻ ജോർജ് നന്ദി രേഖപ്പെടുത്തി. പരിപാടിയുടെ വിജയത്തിന് ഏവരും ആത്മാർഥമായി സഹകരിക്കണമെന്നു അദ്ദേഹം അഭ്യർത്ഥിച്ചു.
തുടർന്ന് നടന്ന സാഹിത്യ ചർച്ചയ്ക്കു ഡോ.എം. വി പിള്ള നേതൃത്വം നൽകി. സിവി ജോർജ് പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി.



