മുംബൈ: ലഹരിക്കടത്തു കേസില്‍ ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍ എന്നിവരെ ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന. ഈ ആഴ്ച തന്നെ എന്‍സിബി ചോദ്യം ചെയ്യലിന്‍ ഹാജരാകാന്‍ ഇരുവര്‍ക്കും നോട്ടീസ് അയക്കുമെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ നേരത്തെ അറസ്റ്റിലായ റിയ ചക്രബര്‍ത്തി ചോദ്യം ചെയ്യലിനിടെ ബോളിവുഡിലെ ചില യുവതാരങ്ങളുടെ പേരുകള്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ യാണ് എന്‍ബിസി ശ്രദ്ധാകപൂറിനെയും സാറാ അലി ഖാനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നത്.
സെപ്റ്റംബര്‍ ഒന്‍പതിനാണ് റിയ ചക്രബര്‍ത്തിയും സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിയും അറസ്റ്റിലാകുന്നത്. റിയയുടെ വാട്‌സ് ആപ്പ് ചാറ്റുകൾപുറത്തുവന്നതും, സുശാന്തിന്റെ അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിലുമാണ് അന്വേഷണ സംഘം റിയയെ അറസ്റ്റ് ചെയ്തത്.