മിസ്സിസാഗ ∙ പുരയിടങ്ങളിലെ പച്ചക്കറികൃഷി പ്രോൽസാഹിപ്പിക്കുന്നതിനും മികവുകാട്ടുന്നവരെ അംഗീകരിക്കുന്നതിനുമായി ടീം കനേഡിയൻ ലയൺസ് (ടിസിഎൽ) അവതരിപ്പിച്ച അഗ്രി ചലഞ്ചിന് രണ്ടാം വർഷവും മികച്ച പ്രതികരണം. റജിസ്ട്രേഷൻ അവസാനിക്കാനിരിക്കെ മൽസരത്തിൽ പങ്കെടുക്കുന്നതിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കാനഡയിലെ കർഷകശ്രീയെ കാത്തിരിക്കുന്നത് ആയിരം ഡോളറാണ്. പുതുമയാർന്നതും വ്യത്യസ്തവുമായ കൃഷിയും കൃഷിരീതികളും അവതരിപ്പിക്കുന്നവരിൽനിന്ന് മോസ്റ്റ് ഇന്നവേറ്റീവ് ഫാർമർ അവാർഡും ഇത്തവണ നൽകും.
മികച്ച പൂന്തോട്ടമൊരുക്കുന്നവരിൽനിന്ന് കണ്ടെത്തുന്ന ഉദ്യാനശ്രേഷ്ഠ, മികച്ച പച്ചക്കറി തോട്ടക്കാരിൽനിന്നു തിരഞ്ഞെടുക്കുന്ന കർഷകമിത്ര പുരസ്കാര ജേതാക്കൾക്ക് എഴൂന്നൂറ്റൻപത് ഡോളർ വീതം ലഭിക്കും. ജനപ്രീയ കർഷകന് അഞ്ഞൂറ്, ഭാവി കർഷകവാഗ്ദാനത്തിന് ഇരുന്നൂറ്റൻപത് എന്നിങ്ങനെയാണ് മറ്റു പുരസ്കാരങ്ങൾ. സെപ്റ്റംബറിലാണ് പുരസ്കാര ജേതാക്കളെ കണ്ടെത്തുക.
‘അഗ്രി ചാലഞ്ച്’ മൽസരത്തിന് മുന്നോടിയായി നാട്ടറിവുകളും പൊടികൈകളും പങ്കുവച്ചു കൃഷിരീതികൾ വിപുലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ‘ലയൺസ് അഗ്രോക്ലിനിക്’ ഒരുക്കിയിരുന്നു. ഒട്ടേറെ പേരാണ് വിദഗ്ധരിൽനിന്നുള്ള കൃഷി അറിവുകൾ നേടാൻ ഇതിൽ പങ്കെടുത്തത്. കാർഷിക സംസ്കൃതിയിലുടെ കനേഡിയൻ മലയാളികൾക്കിടയിൽ പരസ്പര സഹകരണം വർധിപ്പിക്കാനും ഉപയോഗശേഷം അധികം വരുന്ന കാർഷികോല്പന്നങ്ങൾ ആവശ്യക്കാർക്കു കൈമാറാനുളള വേദിയുമാണ് അഗ്രോക്ലിനിക്. വീട്ടാവശ്യത്തിനുള്ള പച്ചക്കറി ലാഭകരമായി ഉൽപ്പാദിപ്പിക്കാനുള്ള അവസരമൊരുക്കുന്നതും ഇതു ലക്ഷ്യമിടുന്നു.
കർഷകശ്രീ മൽസരത്തിൽ പങ്കെടുക്കുന്നതിനും വിവരങ്ങൾക്കും സംഘാടകരായ വിനു ദേവസ്യ – 647 896 4207, ഫെലിക്സ് ജെയിംസ് – 289 995 0555, ഡെന്നിസ് ജേക്കബ് – 647 515 9727, മൈക്കിൾ ആന്റർ – 647 8778 474, ബിനു ജോസഫ്- 416 543 3468, ജയദീപ് ജോൺ – 647 2283 800, ജിസ് കുര്യൻ-647 712 9911 എന്നിവരുമായി ബന്ധപ്പെടണം.
www.teamcanadianlions.ca വെബ് സൈറ്റിലും www.facebook.com/teamcanadianlions ഫേസ്ബുക്ക് പേജിലും വിവരങ്ങൾ ലഭ്യമാണ്.



