ന്യൂജേഴ്‌സിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. പാലാ പ്രവിത്താനം പഞ്ഞിക്കുന്നേല്‍ റോയി തോമസി(55)നാണ് ജെഴ്‌സി സിറ്റിയില്‍ ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തില്‍ അത്യാഹിതം സംഭവിച്ചത്. ഭാര്യ മറിയാമ്മ മാത്യു എടപ്പാടി അകത്തു പറമുണ്ടയില്‍ കുടുംബാംഗമാണ്. അമേരിക്കയില്‍ എത്തിയിട്ട് രണ്ടാഴ്ചയേ ആയുള്ളു. മക്കള്‍: ഷൈന റോയി, ഷോണ്‍, ഷാന്‍. മൂവരും കാനഡയില്‍ വിദ്യാര്‍ഥികളാണ്.
പത്തു സഹോദരരില്‍ ഇളയ ആളാണ് റോയി തോമസ്. അഞ്ച് സഹോദരിമാരില്‍ മൂന്നു പേര്‍ കന്യാസ്ത്രികളാണ്. എഡിസണില്‍ താമസിക്കുന്ന എലിസബത്ത് തോമസ്, ലാലി പഞ്ഞിക്കുന്നേല്‍ എന്നിവരാണു മറ്റു രണ്ടു സഹോദരികള്‍. സഹോദരന്‍ ജോയി തോമസ് ജെഴ്‌സി സിറ്റിയില്‍ താമസിക്കുന്നു.



