ഹ്യൂസ്റ്റൺ: ടെക്സാസിലെ മിസോറി സിറ്റി മേയർ തെരെഞ്ഞെടുപ്പിൽ റോബിൻ ഇലക്കാട്ട് 600 വോട്ടിനു വിജയിച്ചു. വോട്ടെണ്ണൽ തുടങ്ങിയപ്പോൾ മുതൽ റോബിൻ ഇലക്കാട്ട്,47, നിലവിലെ മേയർ യോളണ്ട ഫോർഡിനേക്കാൾ മുന്നിലായിരുന്നു 10707 വോട്ടിൽ റോബിന് 5622 വോട്ടും (52.51 ശതമാനം) ഫോർഡിനു 5085 (47.49 ശതമാനം) വോട്ടും ലഭിച്ചു. ആകെ 62800 വോട്ട് ഉണ്ടെങ്കിലും 12850 പേര് മാത്രമാണ് വോട്ട് ചെയ്തത്.
നവമ്ബർ മൂന്നിന് ഇലക്ഷനിൽ മുന്ന് സ്ഥാനാർത്ഥികളിൽ ആരും 50 ശതമാനത്തിൽ കൂടുതൽ വോട്ട് നേടാത്തതിനാലാണ് റൺ ഓഫ് വേണ്ടി വന്നത്. മലയാളിയായ കെ.പി. ജോർജ് കൗണ്ടി ജഡ്ജ് ആയ ഫോർട്ട് ബൻഡിൽ തന്നെയാണ് മിസോറി സിറ്റിയും. കൗണ്ടിയിലെയും സിറ്റിയിലെയും അധികാരം രണ്ട് മലയാളികളിലെത്തി എന്നത് ചരിത്ര സംഭവമായി. ഡാലസിനടുത്ത സണ്ണിവെയിലിൽ മേയർ സജി ജോർജ് മലയാളിയാണ്. അമേരിക്കയിൽ ആദ്യമായി മേയറായത് ന്യു ജേഴ്സിയിൽ ടീനെക്കിൽ ജോൺ എബ്രഹാമാണ് -1994 -ൽ.