റോക്ലാന്‍ഡ് , വെസ്ലി ഹില്‍സ്   ഹോളി ഫാമിലി ദേവാലയത്തിലെ ഇടവക തിരുനാള്‍  2020 , സെപ്റ്റംബര്‍ 11 , 12 , 13   (വെള്ളി, ശനി, ഞായര്‍) തിയതികളില്‍ ഭക്തിപൂര്‍വ്വം ആഘോഷിക്കപ്പെടുന്നു.
സെപ്റ്റംബര്‍ ഒന്ന് ചൊവ്വാഴ്ച്ച മുതല്‍ സെപ്റ്റംബര്‍ എട്ടു ചൊവ്വാഴ്ച്ച  വരെ വൈകുന്നേരം ആറുമണിക്കുള്ള  വിശുദ്ധബലിയോട് അനുബന്ധിച്ച്   പരിശുദ്ധ അമ്മയുടെ നൊവേനയും  എട്ടു  നോമ്പ് ആചരണവും  ഉണ്ടായിരിക്കും.
സെപ്റ്റംബര്‍ 11,  വെള്ളിയാഴ്ച്ച  വൈകുന്നേരം  6  മണിക്ക്  കൊടിയേറ്റ്,  ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, നൊവേന, വഴ്‌വ്.
ശനിയാഴ്ച  വൈകുന്നേരം 6  മണിക്ക്  ലദീഞ്ഞ്, തിരുനാള്‍ പാട്ടുകുര്‍ബ്ബാന, വാഴ്വ്, നൊവേന
ഞായറാഴ്ച വൈകുന്നേരം 4   മണിക്ക് ആഘോഷ മായ തിരുനാള്‍ പാട്ടു  കുര്‍ബാന, ലദീഞ്ഞ് , പ്രദക്ഷിണം, വാഴ്വ്, പ്രസുദേന്തി വാഴ്ച്ച , കൊടിയിറക്ക്.
ഈ  തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരുന്നതിന് എല്ലാ  വിശ്വാസികളെയും സ്‌നേഹാദരങ്ങളോടെ ക്ഷണിക്കുന്നതായി ഇടവക വികാരി  ഫാദര്‍  റാഫേല്‍  അമ്പാടന്‍ അറിയിച്ചു.