റിയ ചക്രവര്‍ത്തിയുടെയും ഷോയിക് ചക്രവര്‍ത്തിയുടെയും ജാമ്യാപേക്ഷ നാളെ മുംബൈയിലെ സെഷന്‍സ് കോടതിയില്‍ പരിഗണിക്കുമെന്ന് നടിയുടെ അഭിഭാഷകന്‍ സതീഷ് മനേഷിന്ദെ സ്ഥിരീകരിച്ചു. മൂന്ന് ദിവസത്തെ കഠിനമായ ചോദ്യം ചെയ്യലിന് ശേഷം, സുശാന്ത് സിംഗ് രജപുത് മരണക്കേസിലെ മയക്കുമരുന്ന് സംഭരണ ​​വിഷയത്തില്‍ റിയാ ചക്രവര്‍ത്തിയെ മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ (എന്‍സിബി) ഇന്നലെ അറസ്റ്റ് ചെയ്തു.

മുംബൈയിലെ ഒരു കോടതി റിയയെ സെപ്റ്റംബര്‍ 22 വരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി അവരുടെ അഭിഭാഷകന്‍ സതീഷ് മനേഷിന്ദെ സ്ഥിരീകരിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി റിയയെ കോടതിയില്‍ ഹാജരാക്കി. റിയയുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചു. മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെ (എന്‍‌ഡി‌പി‌എസ്) നിയമത്തിലെ 27 എ, 21, 22, 29, 28 വകുപ്പുകള്‍ പ്രകാരമാണ് റിയയെ അറസ്റ്റ് ചെയ്തത്..