ന്യുയോർക്ക്: തിരുവല്ലാ ഊര്യേപ്പടിക്കൽ കുടുംബാംഗം റിട്ട.ജില്ലാ ജഡ്ജി ഒ.എൻ നൈനാൻ (കുഞ്ഞ് 93) അന്തരിച്ചു. മാർത്തോമ്മ സഭയുടെയും, അലക്സാണ്ടർ മാർത്തോമ്മ, മാർ ക്രിസോസ്റ്റം മാർത്തോമ്മ, ജോസഫ് മാർത്തോമ്മ തുടങ്ങിയ മാർത്തോമ്മ മെത്രാപ്പോലീത്താന്മാരുടെ നിയമോപദേശകൻ ആയിരുന്നു. കോട്ടയം പനംപുന്നയിൽ നളിനിയാണ് ഭാര്യ.
മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ തുടർച്ചയായി 33 വർഷം അത്മായ ട്രസ്റ്റിയും, തിരുവിതാംകൂർ – കൊച്ചി ലെജിസ്ലേറ്റീവ് അസംബ്‌ളിയിൽ 1955 ൽ കല്ലൂപ്പാറ നിയോജക മണ്ഡലത്തിൽ നിന്നും എതിരില്ലാതെ കോൺഗ്രസ്സ് പാർട്ടിയുടെ എംഎൽഎയും, കേരളത്തിലെ പ്രമുഖ നിയമ പണ്ഡിതനും ആയിരുന്ന പരേതനായ ഓ.സി നൈനാൻ വക്കീൽ ആണ് പിതാവ്.
മലയാള മനോരമയുടെ പബ്ലിക്കേഷൻസ് വിഭാഗം സീനിയർ ജനറൽ മാനേജർ സുരേഷ് നൈനാൻ, കേരളാ ഹൈക്കോടതി ജഡ്ജി സതീഷ് നൈനാൻ എന്നിവരാണ് മക്കൾ. മരുമക്കൾ: മീനു വടക്കേടത്ത് (കല്ലേലി), എലിസബേത്ത് വലിയവീട്ടിൽ (തിരുവല്ല).
സംസ്കാരം നാളെ (വ്യാഴം) 11 മണിക്ക് തിരുവല്ലാ കുരിശുകവലയിലുള്ള വസതിയിലെ ശുശ്രുഷകൾക്ക് ശേഷം തിരുവല്ലാ സെന്റ്.തോമസ് മാർത്തോമ്മ പള്ളിയിൽ.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ വസിക്കുന്ന ഊര്യേപ്പടിക്കൽ, മാരേട്ട്, വടക്കേത്തലക്കൽ തുടങ്ങിയ കുടുംബയോഗത്തിൽപ്പെട്ട കുടുംബാംഗങ്ങൾ അനുശോചനം അറിയിച്ചു.