റാസല്‍ഖൈമ: റാക് ജസീറ തുറമുഖത്ത് നിര്‍ത്തിയിട്ടിരുന്ന കപ്പലില്‍ വന്‍ തീപിടിത്തം. ചൊവ്വാഴ്ച്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. അറ്റകുറ്റപ്പണി നടന്നു വന്നിരുന്ന കപ്പലിെന്റ ക്യാബിനിലാണ് തീ പടര്‍ന്നത്. സംഭവമറിഞ്ഞത്തെിയ അഗ്നിശമന വിഭാഗത്തിെന്റ ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ തീ അണക്കാന്‍ സഹായിച്ചു.
പുലര്‍ച്ച 1.20ഓടെയാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമായത്. നാലോളം സിവില്‍ ഡിഫന്‍സ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. തീപിടിത്തത്തിെന്റ കാരണം വ്യക്തമല്ല.



