റാസല്‍ഖൈമയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. നാശനഷ്ടമുണ്ടായിട്ടുണ്ട്. വീട്ടുകാര്‍ക്ക് ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരം താത്കാലിക താമസ സൗകര്യമൊരുക്കി.

അപകടത്തിന്റെ കാരണം അന്വേഷിക്കാന്‍ ഊര്‍ജ-അടിസ്ഥാനസൗകര്യ മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് അല്‍ മസ്റൂയി എന്‍ജിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കൂടാതെ, അല്‍ സീഹ് ഏരിയയിലെ ജനങ്ങളുടെ വീടുകളുടെ സുരക്ഷയ്ക്ക് ആവശ്യമുള്ള സഹായം ചെയ്തുകൊടുക്കാനും നിര്‍ദേശിച്ചു.