റാന്നി (പത്തനംതിട്ട): പാറമടയില്‍ നിന്ന് കല്ലുമായി വന്ന ടിപ്പര്‍ ലോറിയുടെ ക്ലീനര്‍ അപകടത്തില്‍ മരിച്ചു. ഡ്രൈവര്‍ക്ക് പരിക്കേറ്റു. അമ്ബലപ്പുഴ കരൂര്‍ മായാസദനത്തില്‍ മഹേഷ് (33)ആണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന കരൂര്‍ പുത്തന്‍ചിറയില്‍ ഉണ്ണി (28) യെ പരിക്കുകളോടെ റാന്നി താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചക്ക് 12 ഓടെയാണ് അപകടം. അത്തിക്കയം – ചെമ്ബനോലി-വെച്ചൂച്ചിറ റോഡില്‍ കോട്ടായിപ്പടി വളവിലാണ് ടിപ്പര്‍ മറിഞ്ഞത്. സ്ഥിരം അപകടമുണ്ടാവുന്ന കോട്ടായിപ്പടി വളവില്‍ ചെമ്ബന്‍മുടി പാറമടയില്‍ നിന്നും കരിങ്കല്ല് ലോഡുമായെത്തിയ ടിപ്പര്‍ നിയന്ത്രണം വിട്ട് താഴേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് ഡ്രൈവറെയും സഹായിയെയും താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ക്ലീനര്‍ മരിക്കുകയായിരുന്നു.



