ഹൈദരാബാദ് : രാജ്യത്ത് കോവിഡ് 19 വൈറസ് വ്യാപനം നിയന്ത്രിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെട്ടുവെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി പറഞ്ഞു . മോദി വൈറസില്‍നിന്നു നിങ്ങളെ രക്ഷിക്കുമെന്ന പ്രതീക്ഷ നിലനിര്‍ത്തരുത് . കൈയടിക്കുകയോ, തിരികള്‍ തെളിക്കുകയോ ചെയ്താല്‍ കോവിഡ് വ്യാപനം തടയാന്‍ സാധിക്കില്ല . മോദി സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തില്‍ സമ്ബൂര്‍ണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു .
ലോക്ക്ഡൗണ്‍ ഭരണഘടനവിരുദ്ധവും ആസൂത്രിതമല്ലാത്തതുമായിരുന്നു . 500 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സമയത്താണ് പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് . എന്നാല്‍ ഇന്ന് ലക്ഷക്കണക്കിന് ആളുകളെയാണ് കോവിഡ് ബാധിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോടിക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ അവരുടെ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ലോക്ക്ഡൗണ്‍ നീക്കുകയാണ്. ട്രെയിനുകളില്‍ മരിച്ച 85 തൊഴിലാളികളുടെ ഉത്തരവാദിത്വം ആര്‍ക്കാണെന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ ദിവസം ഒരു മാധ്യമപ്രവര്ത്തകന് മരിച്ചു . ആരാണ് അവരെക്കുറിച്ച് സംസാരിക്കുന്നത്. സര്‍ക്കാര്‍ ആനയെക്കുറിച്ചാണ് സംസാരിക്കുന്നത് . തലക്കെട്ടുകള്‍ മാത്രം കൈകാര്യം ചെയ്യുന്നതിലാണ് മോദി സര്‍ക്കാരിന് താത്പര്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.