ന്യൂഡല്‍ഹി: രാജ്യസാഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങിനെതിരെ അവിശ്വാസ പ്രമേയത്തിന് നീക്കം. പ്രതിപക്ഷ പാര്‍ട്ടികള്‍ നോട്ടിസ് നല്‍കി.

കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, തെലങ്കാന രാഷ്ട്രസമിതി, സിപിഐ, സിപിഎം, എന്‍സിപി, രാഷ്ട്രീയ ജനതാദള്‍, നാഷണല്‍ കോണ്‍ഫറന്‍സ്, ഡിഎംകെ, ലോക്താന്ത്രിക് ജനതാദള്‍, ആം ആദ്മി പാര്‍ട്ടി എന്നിവയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കിയത്.

കാര്‍ഷിക ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് സഭയിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നീക്കം. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിലും അതിനാടകീയ രംഗങ്ങള്‍ക്കുമിടെയാണ് കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ പാസായത്.