കേന്ദ്ര സർക്കാർ ടെലിഗ്രാം താൽക്കാലികമായി നിരോധിച്ചു. റീ- നീറ്റ് പരീക്ഷ നടക്കാനിരിക്കെയാണ് ഈ തീരുമാനം. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവരങ്ങൾ നിരവധി ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ പ്രചരിച്ചുവെന്ന ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണ് ഈ നടപടി സ്വീകരിച്ചതെന്നാണ് വിവരം. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ വ്യാപക പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ടെലഗ്രാം ആക്‌സസ് ജൂൺ 22 വരെയാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. മെസേജ് എഡിറ്റ് ഫീച്ചർ ജൂൺ 30 വരെ ഇന്ത്യയിൽ പ്രവർത്തനരഹിതമാക്കി. 

പ്രതിഷേധങ്ങളുടെ ഭാഗമായി പരീക്ഷ പുനഃക്രമീകരിക്കാൻ അധികൃതർ തീരുമാനിക്കുകയും ജൂൺ 21ന് റീ-നീറ്റ് പരീക്ഷ നടത്താനുമാണ് തീരുമാനിച്ചിരിക്കുന്നത്. പരീക്ഷയുടെ സുതാര്യത ഉറപ്പാക്കുന്നതിനും ചോദ്യപേപ്പർ ചോർച്ച പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുമുള്ള നടപടികൾ സർക്കാർ ശക്തമാക്കിയിട്ടുണ്ട്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) ശുപാർശകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ തീരുമാനം എടുത്തിരിക്കുന്നത്.