ഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് ഉയരുന്നു. കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടവരുടെ തോത് 77 ശതമാനമായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
24 മണിക്കൂറിനിടെ 65,081 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇതോടെ ആകെ കോവിഡ് മുക്തര്‍ 28,39,882 ആയി ഉയര്‍ന്നു. ജൂലൈ ഒന്നുമുതല്‍ ഒരാഴ്ച വരെയുളള കാലയളവില്‍ രോഗമുക്തി നേടിയവര്‍ ശരാശരി 15,000 ആയിരുന്നു.
എന്നാല്‍ കഴിഞ്ഞയാഴ്ച ഇത് 62,000 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഘട്ടംഘട്ടമായാണ് രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയര്‍ന്നത്.



