കൊവിഡ് വാക്‌സീന്‍ വിതരണം ഈ വര്‍ഷം ഡിസംബറോടെ പൂര്‍ത്തിയാക്കാനാകുമെന്ന് പ്രകാശ് ജാവദേക്കര്‍. രാജ്യത്ത് വാക്‌സീന്‍ വിതരണത്തില്‍ വന്‍ വീഴ്ചയാണ് സംഭവിക്കുന്നതെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടി പറയവേയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഇതുവരെ മൂന്നു ശതമാനത്തിനു മാത്രമാണ് വാക്സീന്‍ വിതരണം ചെയ്തിട്ടുള്ളതെന്ന് രാഹുല്‍ പറഞ്ഞിരുന്നു.
വാക്‌സീന്‍ വിതരണത്തില്‍ ആശങ്കയുയര്‍ത്തുന്ന രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് ശ്രദ്ധ തിരിക്കട്ടെ. അവിടങ്ങളില്‍ വാക്സിനേഷന്‍ താറുമാറായി കിടക്കുകയാണ്. മേയ് ഒന്നു മുതല്‍ 18 മുതല്‍ 44 വയസ്സ് വരെയുള്ളവര്‍ക്ക് വിതരണം ചെയ്യാനുള്ള വാക്സീന്‍ ഈ സംസ്ഥാനങ്ങളില്‍ സ്വീകരിച്ചിട്ടു പോലുമില്ലെന്ന് ജാവദേക്കര്‍ പറഞ്ഞു.