രാജ്യത്ത് ഇന്ന് റെക്കോർഡ് വാക്സിനേഷൻ. 90 ലക്ഷം പേർ ഇന്ന് വാക്സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു.
ജനുവരിയിൽ രാജ്യത്ത് കൊവിഡ് വാക്സിനേഷൻ ആരംഭിച്ചതിൽ പിന്നെ പ്രതിദിനം ഏറ്റവും കൂടുതൽ വാക്സിൻ വിതരണം എന്ന റെക്കോർഡാണ് ഇന്ന് ഉണ്ടായത്. ഈ മാസം മാത്രം 15 കോടി കൊവിഡ് വാക്സിനുകളാണ് വിതരണം ചെയ്തത്.
4.05 കോടി കൊവിഡ് വാക്സിൻ ഡോസുകൾ കൂടി രാജ്യത്തുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 58.86 കോടി വാക്സിൻ ഡോസുകൾ നൽകിയെന്നും ആരോഗ്യമന്ത്രി അറിയിച്ചു.



