രാജ്യത്ത് ഇന്ധനവില ഇന്നും വർധിച്ചു. പട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിച്ചത്.

ഈ മാസം 27 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വർധിച്ചത് 15 തവണയാണ്. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ കഴിഞ്ഞ ദിവസം തന്നെ ഇന്ധനവില നൂറ് രൂപ കടന്നിരുന്നു. ഇടുക്കിയിലെ പൂപ്പാറ, രാജാകുമാരി, തടിയമ്പാട്, ആനച്ചാൽ എന്നിവടങ്ങളിലാണ് പെട്രോൾ വില ആദ്യമായി നൂറ് കടന്നത്.