കൊച്ചി: രാജ്യത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ധന. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയും വീതമാണ് വര്‍ധിപ്പിച്ചത്. ഇതോടെ എറണാകുളത്ത് പെട്രോളിന് നൂറു രൂപ കടന്നു. എറണാകുളം ജില്ലയുടെ കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലാണ് പെട്രോള്‍ വില നൂറു കടന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഇതും കൂടി കൂട്ടി 59മത്തെ തവണയാണ് ഇന്ധന വില കൂട്ടിയത്. നേര്യമംഗലത്ത് 100 രൂപ 11 പൈസയും കുട്ടമ്ബുഴയില്‍ 100 രൂപ 5 പൈസയുമാണ് ഒരു ലീറ്റര്‍ പെട്രോളിന് വില.

കൊച്ചി ന​ഗരത്തില്‍ പെട്രോള്‍ ലിറ്ററിന് 99.71 രൂപയും ഡീസലിന് 94.26 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 101.43 രൂപയും ഡീസലിന് 96.03 രൂപയുമായാണ് വര്‍ധിച്ചത്. കോഴിക്കോട് പെട്രോളിന് 100.31 രൂപ, ഡീസല്‍ 94.95 രൂപയുമായി ഉയര്‍ന്നു.ജൂണ്‍ മാസത്തില്‍ മാത്രം 17 തവണയാണ് ഇന്ധന വില കൂട്ടിയത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയര്‍ന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ എണ്ണകമ്ബനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവര്‍ധന തുടങ്ങിയിരിക്കുകയാണ്.