ചെ​ന്നൈ: രാ​ജീ​വ്​ ഗാ​ന്ധി വ​ധ​​ക്കേ​സി​ല്‍ ത​ട​വി​ല്‍ ക​ഴി​യു​ന്ന ഏ​ഴു പ്ര​തി​ക​ളെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന ത​മി​ഴ്​​നാ​ട്​ സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടി​നോ​ട്​ വി​യോ​ജി​ച്ച്‌​ ത​മി​ഴ്​​നാ​ട്​ സം​സ്​​ഥാ​ന കോ​ണ്‍​ഗ്ര​സ്. ത​ട​വു​കാ​രെ മോ​ചി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ മു​ഖ്യ​മ​ന്ത്രി എം.​കെ. സ്​​റ്റാ​ലി​ന്‍ രാ​ഷ്​​ട്ര​പ​തി​ക്ക്​ ക​ത്ത​യ​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ മു​ഖ്യ ഘ​ട​ക​ക​ക്ഷി​യാ​യ കോ​ണ്‍​ഗ്ര​സ്​ നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കി​യ​ത്.

രാ​ഷ്​​ട്രീ​യ സ​മ്മ​ര്‍​ദ​ത്തി​ലൂ​ടെ ത​ട​വു​കാ​രെ വി​ട്ട​യ​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നും നീ​തി​പീ​ഠ​ങ്ങ​ളാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തെ​ന്നും ത​മി​ഴ്​​നാ​ട്​ പി.​സി.​സി അ​ധ്യ​ക്ഷ​ന്‍ കെ.​എ​സ്. അ​ഴ​ഗി​രി പ്ര​സ്​​താ​വി​ച്ചു. ദ​ശാ​ബ്​​ദ​ങ്ങ​ളാ​യി ത​ട​വി​ല്‍ ക​ഴി​യു​ന്ന​ത്​ ‘ത​മി​ഴ​ര്‍’ ആ​ണെ​ന്ന​ത്​ ജ​യി​ല്‍ മോ​ച​ന​ത്തി​ന്​ മാ​ന​ദ​ണ്ഡ​മാ​ക്കു​ന്ന​ത്​ ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​െ​ണ​ന്നും നി​ല​വി​ല്‍ 20ല​ധി​കം വ​ര്‍​ഷ​മാ​യി നൂ​റി​ല​ധി​കം ത​മി​ഴ​ര്‍ വി​വി​ധ ജ​യി​ലു​ക​ളി​ല്‍ ക​ഴി​യു​​ന്നു​ണ്ടെ​ന്നും അ​ഴ​ഗി​രി ചൂ​ണ്ടി​ക്കാ​ട്ടി.