ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍െറ ‘എല്‍ ക്ലാസിക്കോ’യില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് തുടങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്സ് രണ്ടാം മത്സരത്തില്‍ ടോസ് േനടി രാസ്ഥാന്‍ റോയല്‍സിനെ ബാറ്റിങ്ങിനയച്ചു.
19 പന്തില്‍ അര്‍ധസെഞ്ച്വറി നേടി മലയാളി താരം സഞ്ജു സാംസണ് (21 പന്തില്‍ 57) കത്തിക്കയറുകയാണ്. ഏഴ് സികസറുകളാണ് സഞ്ജു ഇതിനോടകം പറത്തിയത്. അണ്ടര്‍ 19 ലോകകപ്പിലെ താരമായിരുന്ന യശസ്വി ജയ്സ്വാളാണ് സ്റ്റീവ് സ്മിത്തിനൊപ്പം ഇന്നിങ്സ് ഓപണ്‍ ചെയ്തത്. ദക്ഷിണാഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്റില്‍ 400 റണ്‍സടിച്ച് ടോപ്സകോററായിരുന്ന യശസ്വിയെ പൊന്നും വില കൊടുത്താണ് രാജസ്ഥാന് സ്വന്തമാക്കിയത്. എന്നാല്‍ താരം ആറ് റണ്‍സെടുത്ത് പുറത്തായി.
സീസണിലെ രാജസ്ഥാന്‍െറ ആദ്യ മത്സരമാണിത്. കഴിഞ്ഞ വര്‍ഷം നടന്ന രണ്ട് മത്സരങ്ങളിലും ജയം ചെന്നൈക്കൊപ്പമായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ഹീറോ അമ്പാട്ടി രായുഡുവിന് പകരം റുതുരാജ് ഗെയ്ക്വാദ് ചെന്നൈക്കായി അരങ്ങേറും. സ്മിത്ത്, ജോഫ്ര ആര്‍ച്ചര്‍, ഡേവിഡ് മില്ലര്‍, ടോം കറന് എന്നിവരാണ് രാജസ്ഥാന്‍െറ നാല് വിദേശ താരങ്ങള്‍.
മലയാളി താരം സഞ്ജു സാംസണാണ് രാജസ്ഥാന്‍െറ വിക്കറ്റ് കീപ്പര്‍. സീസണില്‍ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരമാണിത്.



