അടിയന്തരാവസ്​ഥയുടെ ഭീതിദമായ നാളുകളില്‍ ഇന്ദിര ഗാന്ധിയുടെ വിശ്വസ്​തനായി നിന്ന്​, എതിര്‍ ശബ്​ദങ്ങളെ ഒതുക്കാന്‍​ പ്രണബ്​ മുഖര്‍ജി നേരിട്ടുതന്നെ ഇറങ്ങി. അതി​െന്‍റ ഭാഗമായി അദ്ദേഹം കേരളത്തില്‍ പോലും നേരി​ട്ടെത്തി.

അതേക്കുറിച്ച്‌​ ​പ്രമുഖ ചരിത്രകാരന്‍ എം.ജി.എസ്​ നാരായണന്‍ ‘ജാലകങ്ങള്‍’ എന്ന ത​െന്‍റ ആത്മകഥയില്‍ വിശദമായി പറയുന്നുണ്ട്​. എം.ജി.എസി​െന്‍റ അധ്യാപകനായിരുന്ന ഡോ. കെ.പി. അച്യുതമേനോന്‍ പിന്നീട്​ ഐ.എ.എസ്​ കിട്ടി ഡല്‍ഹിയിലേക്കു പോയി. പ്രണബി​​െന്‍റ ഉറ്റമിത്രമായിരുന്നു അച്യുത മേനോന്‍.

എം.ജി.എസ്​ കാലിക്കറ്റ്​ യൂനിവേഴ്​സിറ്റിയില്‍ ചരിത്രവിഭാഗത്തിലായിരിക്കെ ഒരു ദിവസം അച്യുത മേനോ​െന്‍റ വിളിവന്നു. പ്രണബ്​ മുഖര്‍ജിക്ക്​ യൂനിവേഴ്​സിറ്റി സന്ദര്‍ശിച്ച്‌​ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യണമെന്ന്​ ആഗ്രഹമുണ്ടെന്നും സൗകര്യങ്ങള്‍ ചെയ്​തുകൊടുക്കണമെന്നും അറിയിച്ചു.

എം.ജി.എസ്​ വേണ്ട സൗകര്യങ്ങള്‍ എല്ലാമൊരുക്കി. പ്രണബ്​ മുഖര്‍ജിയും ഡോ. അച്യുത മേനോനും വലിയൊരു സംഘത്തോടൊപ്പം വന്നിറങ്ങി. ഒരു വിദ്യാര്‍ഥി സമ്മേളനത്തില്‍ പ്രണബ്​ സംസാരിക്കുകയും ചെയ്​തു. പക്ഷേ, പിന്നീടാണ്​ അതിനു പിന്നിലെ കെണി താന്‍ തിരിച്ചറിഞ്ഞതെന്ന്​ എം.ജി.എസ്​ ആത്മകഥയില്‍ പറയുന്നു.

അക്കാലത്ത്​ സര്‍വകലാശാല കാമ്ബസിനടുത്ത്​ അടിയന്തരാവസ്​ഥക്കെതിരെ ചിലര്‍ പ്രതിഷേധിക്കുകയും ചില നക്​സലൈറ്റുകള്‍ പൊലീസ്​ ജീപ്പ്​ കത്തിക്കുകയും ഒരു പൊലീസ്​ ഉദ്യോഗസ്​ഥന്‍ മരിക്കുകയും ചെയ്​തിരുന്നു. അതേക്കുറിച്ച്‌​ അന്വേഷിക്കാനായിരുന്നു രഹസ്യപ്പോലീസുമായി പ്രണബ്​ മുഖര്‍ജി കാലിക്കറ്റ്​ വാഴ്​സിറ്റിതന്നെ തെര​ഞ്ഞെടുത്തു വന്നതെന്ന്​ എം.ജി.എസ്​ അനുസ്​മരിക്കുന്നു.