നവാഗതനായ നിധിന്‍ ദേവീദാസ്‌ കഥയെഴുതി സംവിധാനം ചെയ്യുന്ന സര്‍വൈവല്‍ ത്രില്ലര്‍ ‘നോ വേ ഔട്ട്‌’ എറണാകുളത്ത് ചിത്രീകരണം ആരംഭിച്ചു രമേശ് പിഷാരടി നായകനാവുന്ന ചിത്രത്തില്‍ രവീണ (ജൂണ്‍ ഫെയിം), ബേസില്‍ ജോസഫ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തും.

റിമൊ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ എം എസ് റിമോഷ് ആണ് ചിത്രം നിര്‍മിക്കുന്നഛായാഗ്രഹണം വര്‍ഗീസ് ഡേവിഡ്, എഡിറ്റര്‍ കെ ആര്‍ മിഥുന്‍, സംഗീതം കെ ആര്‍ രാഹുല്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ ആകാശ് രാംകുമാര്‍, കലാ സംവിധാനം ഗിരീഷ് മേനോന്‍, വസ്‌ത്രാ‌ലങ്കാരം സുജിത് മട്ടന്നൂര്‍, മേക്കപ്പ് അമല്‍ ചന്ദ്രന്‍, സംഘട്ടനം മാഫിയ ശശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് പറവൂര്‍, സ്റ്റില്‍സ് ശ്രീനി മഞ്ചേരി, ഡിസൈന്‍സ് റിത്വിക് ശശികുമാര്‍, ആരാച്ചാര്‍, പിആര്‍ഒ മഞ്ജു ഗോപിനാഥ്.