മുംബൈ: രണ്ടര വയസ്സുകാരനെ തട്ടിക്കൊണ്ടു പോയി എഴുപതിനായിരം രൂപയ്ക്ക് വിറ്റ സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റു ചെയ്തു. മഹാരാഷ്ടയിലെ താനെയിലാണ് സംഭവം. മൂന്ന് സ്ത്രീകളെയും രണ്ടു പുരുഷൻമാരെയുമാണ് അറസ്റ്റ് ചെയ്തത്. കുട്ടിയെ പോലീസ് മാതാപിതാക്കൾക്ക് കൈമാറി.

അമ്പർനാഥ് ടൗൺഷിപ്പിലെ സർക്കസ് ഗ്രൗണ്ടിന് സമീപത്തെ വീട്ടിൽ നിന്നുമാണ് ഇവർ കുട്ടിയെ തട്ടിക്കൊണ്ടു പോയത്. സെപ്റ്റംബർ 15 നാണ് കുട്ടിയെ കാണാതായത്. തുടർന്ന് മാതാപിതാക്കൾ പോലീസിനെ സമീപിച്ചു. കാണാതായ കുട്ടിയുടെ ചിത്രം പോലീസ് പുറത്തു വിടുകയും ചെയ്തിരുന്നു.

കുട്ടിയുടെ വീടിനടുത്തുള്ള ഓട്ടോ ഡ്രൈവറാണ് കുട്ടിയെ മറ്റൊരു വീട്ടിൽ കണ്ടെന്ന വിവരം നൽകുന്നത്. തുടർന്ന് ഈ വീട്ടിലെത്തിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ 70,000 രൂുപയ്ക്ക് സം
ഘം കുട്ടിയെ വിൽക്കുകയായിരുന്നു എന്ന് മനസ്സിലായത്. പിന്നാലെയാണ് അഞ്ച് അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്.