സൂപ്പർസ്റ്റാർ രജനീകാന്ത് നായകനാകുന്ന ‘ജയിലർ 2’ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ 28-കാരനായ സിനിമാ പ്രവർത്തകൻ ഷോക്കേറ്റ് മരിച്ചു. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലെ പനൈയൂരിലുള്ള സ്വകാര്യ ഫിലിം സ്റ്റുഡിയോയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. സിനിമയുടെ ആർട്ട് ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്തിരുന്ന കാർത്തികേയനാണ് മരിച്ചത്.

ചിത്രീകരണത്തിനായി വീടിന്റെ സെറ്റ് നിർമ്മിക്കുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കെയാണ് കാർത്തികേയന് വൈദ്യുതാഘാതമേറ്റത്. ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.