യു.എ.ഇ.യില്‍ ഇതുവരെ 57 ലക്ഷം കോവിഡ് പരിശോധന പൂര്‍ത്തിയാക്കിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം. പുതുതായി 69,000 കോവിഡ് പരിശോധനകൂടി നടത്തി. 277 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു.
ആകെയുള്ള 63,489 കോവിഡ് രോഗികളില്‍ 57,372 പേരും രോഗമുക്തരായി. നിലവില്‍ 5759 പേരാണ് ചികിത്സയിലുള്ളത്. 179 പേരാണ് പുതുതായി രോഗമുക്തരായി ആശുപത്രിവിട്ടത്. വ്യാഴാഴ്ച രോഗം ബാധിച്ചുള്ള മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല.



