യു.എ.ഇയില്‍ കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസക്കാര്‍ക്ക് പിഴയില്‍ ഇളവില്ല.പിഴയില്ലാതെ രാജ്യം വിടാന്‍ നല്‍കിയിരുന്ന സമയം അവസാനിച്ചതിനാല്‍ ഓവര്‍സ്റ്റേക്കുള്ള പിഴ ആദ്യദിനം 200 ദിര്‍ഹവും പിന്നീട് തുടര്‍ച്ചയായ ഓരോ ദിവസത്തിനും 100 ദിര്‍ഹം വീതവും സേവനഫീസായി അധികം 100 ദിര്‍ഹവും നല്‍കേണ്ടിവരുമെന്ന് ആമര്‍ കോള്‍ സെന്റര്‍ ഏജന്റ് പറഞ്ഞു.
വിമാനത്താവളത്തിലെ എമിഗ്രേഷന്‍ അധികൃതരാണ് കൃത്യമായ തുക കണക്കാക്കുക. അതേസമയം ഓവര്‍സ്റ്റേ പിഴ നല്‍കേണ്ടത് സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞദിവസം മുതലാണോ, അല്ലെങ്കില്‍ സെപ്റ്റംബര്‍ 11 മുതലാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.



