ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലിലെ കമ്മീഷണ് ഓഫ് സ്റ്റാറ്റസ് ഓഫ് വുമണ്‍ (സിഎസ്ഡബ്ല്യു) ല്‍ അംഗമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ ഇ്ത്യയുടെ പ്രതിനിധി ടി.എസ്. ത്രിമൂര്‍ത്തിയാണ് ഇക്കാര്യം അറിയിച്ചത്.
ലിംഗസമത്വത്തിനും സ്ത്രീകളുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് അഭിമാനകരമായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും അഫ്ഗാനിസ്ഥാനും ചൈനയുമാണ് അംഗത്വത്തിനായി മത്സരിച്ചത്.
ഇ്ത്യയ്ക്കും അഫ്ഗാനും 54 വീതം വോട്ടുകള്‍ ലഭിച്ചപ്പോള്‍ ചൈനയ്ക്ക് അതിന്റെ പകുതി വോട്ടുകള്‍ പോലും ലഭിച്ചില്ല. 2021 വരെയൊണ് കമ്മീഷന് ഓണ്‍ സ്റ്റാറ്റസ് ഓഫ് വുമണില്‍ ഇന്ത്യ അംഗമായിരിക്കുക.



