കോട്ടയം:കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലി യുഡിഎഫില്‍ ഉടലെടുത്ത ജോസ്-ജോസഫ് വിഭാഗങ്ങളുടെ തര്‍ക്കത്തില്‍ മുതലെടുപ്പിനോരുങ്ങി ഇടത് മുന്നണി.
കേരളാ കോണ്‍ഗ്രസിലെ ജോസ്-ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം കോട്ടയം ജില്ലയിലെ യുഡിഎഫിന്‍റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
യുഡിഎഫ് സംസ്ഥാന നേതൃത്വം പ്രശ്ന പരിഹാരത്തിനായുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രശ്ന പരിഹാരത്തിനായുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
എന്നാല്‍ ജോസ് വിഭാഗത്തിലെ പല നേതാക്കള്‍ക്കും ജോസഫ് വിഭാഗത്തിനോപ്പം സഹകരിച്ച് മുന്നോട്ട് പോകുന്നതില്‍ ബുദ്ധിമുട്ടുണ്ട്.
പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പരാജയത്തിന് കാരണം ജോസഫ് വിഭാഗം കാല് വാരിയതാണെന്ന് ജോസ് വിഭാഗത്തിലെ
പല പ്രമുഖരും കരുതുന്നു.
ഈ സാഹചര്യത്തില്‍ ജോസ്-ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ മുതലെടുപ്പിന് എല്‍ഡിഎഫ് ഒരുങ്ങുന്നതായാണ് വിവരം.
ജോസ് കെ മാണിയെ കൂടെക്കൂട്ടിയാല്‍ കോട്ടയം ജില്ലയില്‍ വലിയ നേട്ടം ഉണ്ടാക്കാമെന്ന് എല്‍ഡിഎഫ് കണക്ക്കൂട്ടുന്നു.
ഇത് സംബന്ധിച്ച് ഇടതുമുന്നണിയിലെ ഘടക കക്ഷികള്‍ തമ്മില്‍ ചര്‍ച്ചനടത്തി ധാരണയില്‍ എത്തിയ ശേഷമാകും ജോസ് വിഭാഗം നേതാക്കളുമായുള്ള
ചര്‍ച്ച,
ജോസഫ് വിഭാഗം താല്‍പ്പര്യം പ്രകടിപ്പിച്ചാല്‍ അവരുമായും ചര്‍ച്ച നടത്താമെന്ന നിലപാടും എല്‍ഡിഎഫിനുണ്ട്.എന്തായാലും ഇത് സംബന്ധിച്ച് ഉടന്‍
തന്നെ തീരുമാനം എടുക്കാനാണ് എല്‍ഡിഎഫ് ശ്രമം.



