ജപ്പാന്‍ താരം നവോമി ഒസാക്ക യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ ചാമ്പ്യനായി. ഫൈനലില്‍ ബെലറൂസ് താരം വിക്ടോറിയ അസരെങ്കയെയാണ് ഒസാക്ക തോല്‍പ്പിച്ചത്. മൂന്ന് സെറ്റ് നീണ്ട മത്സരത്തിന് ശേഷമാണ് വിജയിയെ പ്രഖ്യാപിച്ചത്.
സ്‌കോര്‍ 1-6, 6-3, 6-3 ആണ്. ഒസാക്കയുടെ മൂന്നാം ഗ്രാന്‍സ്ലാം കിരീടമാണിത്. യുഎസ് ഓപ്പണില്‍ താരത്തിന്റെ രണ്ടാം കിരീടനേട്ടവും.
ഇനി യുഎസ് ഓപ്പണില്‍ പുരുഷന്മാരുടെ സിംഗിള്‍സ് ഫൈനലാണ്. ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമും ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവുമാണ് ഏറ്റുമുട്ടുന്നത്. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 1.30ന് ആണ് മത്സരം. ആദ്യ ഗ്രാന്‍സ്ലാം കിരീടമാണ് ഇരുവരുടെയും ലക്ഷ്യം.



