ദുബായ്:ഇടക്കാലത്ത് യുഎഇ യില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നു.

എന്നാല്‍ ഒടുവില്‍ ലഭിക്കുന്ന കണക്കുകള്‍ അനുസരിച്ച്‌ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടുകയാണ്.

കഴിഞ്ഞ ദിവസം പുതിയതായി രോഗം കണ്ടെത്തിയത് 390 പേരിലാണ്, യുഎഇ ആരോഗ്യ മന്ത്രാലയത്തിലെ
ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്,

കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത് 389 പേരാണ്,ഒരു മരണവും റിപ്പോര്‍ട്ട്‌ ചെയ്തു.

യുഎഇ യില്‍ ആകെ കോവിഡ് രോഗികള്‍ 68,901 ആണ്,

രോഗമുക്തി നേടിയവര്‍ 59,891 പേരാണ്,
യുഎഇ യില്‍ കോവിഡ് ബാധിച്ച്‌ 379 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ഇടക്കാലത്ത് കുറഞ്ഞ കോവിഡ് വ്യാപനം വീണ്ടും കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയം
നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്,സ്വദേശികളും വിദേശികളും കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന്
ഉറപ്പ് വരുത്തണം എന്ന് ഭരണകൂടം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.